അരുവിക്കരയിലെ ജനങ്ങള്‍ മാണിയെ കുറ്റവിമുക്തനാക്കില്ലെന്ന് കാനം

തിരുവനന്തപുരം| Last Modified വെള്ളി, 5 ജൂണ്‍ 2015 (13:59 IST)
യുഡിഎഫിനെതിരെ ആഞ്ഞടിച്ച്
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ ജനങ്ങള്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കില്ലെന്ന്
കാനം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മാണിയെ കുറ്റവിമുക്തനാക്കേണ്ടത് കോടതിയാണ്. ഏതെങ്കിലും അഭിഭാഷകന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണി കുറ്റവിമക്തനാണെന്ന് പറയാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :