മാണിക്ക് കോഴ നല്‍കിയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്

Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (17:14 IST)
ധനമന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട് ലോകായുക്തയില്‍ മൊഴി നല്‍കി. ബാറുടമകളില്‍ നിന്നും പിരിച്ച 15 ലക്ഷം രൂപ സാജു ഡൊമിനിക് തനിക്ക് നല്‍കിയിരുന്നെന്നും എന്നാല്‍ ഈ പണം താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിക്ക് കൈമാറുകയാണ് ചെയ്തതെന്നും ജോണ്‍ കല്ലാട്ട് പറഞ്ഞു.

ബാറുടമകളില്‍ നിന്നും പിരച്ച പണം ജോണ്‍ കല്ലാട്ടിന് നല്‍കിയെന്നും ഈ പണവുമായി ജോണ്‍ കല്ലാട്ട് മാണിയുടെ പാലയിലെ വസതിയിലേക്ക് പോകുന്നതു കണ്ടുമെന്നാണ് ലോകായുക്തയില്‍ സാജു മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പാലായിലെ കെ എം മാണിയുടെ വീടിന് സമീപംവച്ച് സാജു ഡൊമിനിക് തനിക്ക് പണം കൈമാറിയെന്നും എന്നാലിത് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ജോണ്‍ കല്ലാട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :