കോട്ടയം|
JOYS JOY|
Last Updated:
ബുധന്‍, 27 മെയ് 2015 (08:50 IST)
ബാര്‍ കോഴക്കേസില്‍ ഗൂഡാലോചനയുടെ ഇരയാണ് താനെന്ന് ധനമന്ത്രി കെ എം മാണി. കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ ‘പ്രതിച്‌ഛായ’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് മാണി മനസ്സ് തുറന്നത്. ആഭ്യന്തരവകുപ്പിന് ഇരട്ട നീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ ആരോപണം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് എതിരെ ഉയര്‍ന്നെങ്കിലും എഫ് ഐ ആര്‍ ഇല്ല. ഒരേ വിഷയത്തില്‍ ആഭ്യന്തരവകുപ്പ് രണ്ട് നിലപാട് ആണ് സ്വീകരിച്ചത്. തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ആഭ്യന്തരവകുപ്പ് തന്നോട് പക്ഷപാതപരമായി പെരുമാറി.
കഴമ്പില്ലാത്ത പരാതിയില്‍
തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന അഭിപ്രായം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. യു ഡി എഫിലെ നേതാക്കള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. ഗൂഢാലോചനക്ക് പിന്നില്‍ പി സി ജോര്‍ജാണോയെന്ന് സംശയമുണ്ടെന്നും പി സി ജോര്‍ജിന്റെ പുതിയ പ്രസ്താവനകളും നിലപാടുകളും ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണെന്നും മാണി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.