ശ്രീനു എസ്|
Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (12:39 IST)
കോണ്‍ഗ്രസ്‌കാരനായതുകൊണ്ടാണ് കൊച്ചി ഐഎഫ്എഫ്‌കെയില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് ദേശിയ അവാര്‍ഡ് ജേതാവ് സലിംകുമാര്‍. സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സലിം കുമാറിനെ വിളിച്ചിരുന്നതായും അരമണിക്കൂര്‍ സംസാരിച്ചതായും അക്കാദമി ചെയര്‍മാര്‍ കമല്‍ പറഞ്ഞു.
അതേസമയം വിഷയം വിവാദമായപ്പോഴാണ് തന്നെ വിളിക്കുന്നതെന്ന് സലിം കുമാര്‍ പ്രതികരിച്ചു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു സലിംകുമാര്‍ പ്രതികരിച്ചത്. കൊച്ചിയില്‍ രാജ്യാന്തര മേളയെത്തുന്നത് 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ്.