1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Iffk trivandrum news

ഐഎഫ്എഫ്‌കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

IFFk
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ടാഗോര്‍ തിയേറ്ററിലാണ് പരിശോധന നടക്കുന്നത് ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്റിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് ആരോഗ്യവകുപ്പുമായി സഹകരിച്ചു ചലച്ചിത്ര അക്കാഡമി ടെസ്റ്റിനുള്ള സൗകര്യം ഒരുക്കുന്നത് .ടെസ്റ്റ് ഫെബ്രുവരി 8,9,10 തീയതികളില്‍ ഉണ്ടാകും. 
 
മേളയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തേണ്ട  തീയതിയും വിശദാംശങ്ങളും അടങ്ങുന്ന സന്ദേശം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകളില്‍ എസ് എം എസ് ആയി അറിയിക്കും. മണിക്കൂറില്‍ 150 പേര്‍ക്ക് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്തിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും പ്രതിനിധികള്‍ അറിയിപ്പ് ലഭിക്കുന്നതനുസരിച്ചു ടെസ്റ്റിന് വിധേയമാകണമെന്നും അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പിഎസ്‌സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ എന്നായി, പരിഹാസവുമായി കെ സുരേന്ദ്രൻ