1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kalamandal against Satyabhama

പേരിനൊപ്പം 'കലാമണ്ഡലം' ചേര്‍ക്കുന്നത് സ്ഥാപനത്തിനു കളങ്കം; സത്യഭാമയെ തള്ളി കലാമണ്ഡലം

നടനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശമാണ് സത്യഭാമ നടത്തിയത്

Kalamandalam Satyabhama
Kalamandalam Satyabhama

നൃത്തകലാകാരി സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. ആര്‍എല്‍വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ പരാമര്‍ശം പരിഷ്‌കൃത സമൂഹത്തിനു നിരക്കാത്തത് ആണെന്ന് കേരള കലാമണ്ഡലം പത്രക്കുറിപ്പില്‍ ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിനു കളങ്കമാണെന്നും കേരള കലാമണ്ഡലം വിമര്‍ശിച്ചു. 
 
' കലാമണ്ഡലം സത്യഭാമയുടേതായി നിലവില്‍ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂര്‍ണമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. കേരള കലാമണ്ഡലത്തിലെ ഒരു പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്നു' കേരള കലാമണ്ഡലത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. 
 
നടനും നര്‍ത്തകനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശമാണ് സത്യഭാമ നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിനു കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. 
 
അടുത്ത ലേഖനം
മാർച്ച് 31 ഞായറാഴ്ച എല്ലാ ബാങ്ക് ശാഖകളും പ്രവർത്തിക്കും, ഉത്തരവിറക്കി റിസർവ് ബാങ്ക്