അനുബന്ധ വാര്‍ത്തകള്‍
- Paytm: പേടിഎമ്മിനെതിരെ ആർബിഐ നടപടി, യുപിഐ സേവനം അടക്കമുള്ളവ ലഭ്യമാകില്ല
- 21,000വും പിന്നിട്ടു, റെക്കോർഡ് ഉയരം കുറിച്ച് നിഫ്റ്റി
- മുത്തശ്ശനായാൽ ഇങ്ങനെ വേണം, നാലുമാസം പ്രായമുള്ള ചെറുമകന് 240 കോടിയുടെ ഇൻഫോസിസ് ഓഹരികൾ നൽകി നാരായണ മൂർത്തി
- Gold Price Kerala: 50,000 കടക്കുമോ സ്വർണ്ണവില, ഇന്നും വിലയിൽ വർധനവ്
- Byjus: ബൈജൂസ് ഓഫീസുകൾ അടച്ചുപൂട്ടുന്നു, ജീവനക്ക്കാർക്ക് ശമ്പള കുടിശികയിൽ പാതി നൽകി
മാർച്ച് 31 ഞായറാഴ്ച എല്ലാ ബാങ്ക് ശാഖകളും പ്രവർത്തിക്കും, ഉത്തരവിറക്കി റിസർവ് ബാങ്ക്
മാര്‍ച്ച് 31(ഞായര്‍) എല്ലാ ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയകരിക്കേണ്ടതുണ്ട്. ഇത് കാരണം അന്ന് ശാഖകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക.
കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമാണ് നടപടി. ബാങ്ക് പ്രവര്‍ത്തിക്കുന്ന വിവരം ഇടപാടുകാരെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.ഇത്തവണ ഈസ്റ്റര്‍ അവധി ദിവസമാണ് മാര്‍ച്ച് 31.