അനുബന്ധ വാര്‍ത്തകള്‍
- വോട്ടര്‍ പട്ടികയില്‍ ഇതുവരെയും പേര് ചേര്‍ത്തില്ലെ, ഫോണിലൂടെ വേഗത്തില്‍ ചെയ്യാം!
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പരീക്ഷാ തീയതികള്‍ പുനഃക്രമീകരിച്ചു
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: എന്താണ് മാതൃകാ പെരുമാറ്റചട്ടം
- ലോക്‌സഭാ തിരഞ്ഞെടുപ്പ്: അധികാരത്തിലിരിക്കുന്ന കക്ഷികള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്
- Lok Sabha Election 2024: കേരളത്തില്‍ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍
Lok Sabha Election 2024: മേജര്‍ രവി ബിജെപിക്കായി മത്സരിക്കും !
നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ മേജര്‍ രവി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ മേജര്‍ രവി സ്ഥാനാര്‍ഥിയാകും. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായാണ് മേജര്‍ രവി മത്സരിക്കുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മേജര്‍ രവി ബിജെപി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായ മേജര്‍ രവി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്. എറണാകുളം കേന്ദ്രീകരിച്ച് ബിജെപിക്കായി പ്രവര്‍ത്തിക്കുന്ന മേജര്‍ രവി സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.