മണിയുടെ മരണം മുതലാക്കി പണം വാരുന്നു; ആരോപണവുമായി സഹോദരൻ രാമകൃഷ്ണൻ

കലാഭവൻ മണിയുടെ മരണം മുതലാക്കി പണം വാരുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ കലാഭവൻ ജിന്റോ എന്ന ആരോപണവുമായി മണിയുടെ സഹോദരൻ ആർ എൽ വി രാമകേഷ്ണൻ രംഗത്ത്. മണിക്ക് പ്രണാമം അർപ്പിച്ച് ശ്രീകൃഷ്ണപുരത്തെ മണികിലുക്കം എന്ന പേരിൽ ജിന്റോ പുറത്തിറക്കിയ വി സി ഡിയും ഡിവിഡിയ

aparna shaji| Last Modified ശനി, 21 മെയ് 2016 (15:08 IST)
കലാഭവൻ മണിയുടെ മരണം മുതലാക്കി പണം വാരുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ കലാഭവൻ ജിന്റോ എന്ന ആരോപണവുമായി മണിയുടെ സഹോദരൻ ആർ എൽ വി രാമകേഷ്ണൻ രംഗത്ത്. മണിക്ക് പ്രണാമം അർപ്പിച്ച് ശ്രീകൃഷ്ണപുരത്തെ മണികിലുക്കം എന്ന പേരിൽ ജിന്റോ പുറത്തിറക്കിയ വി സി ഡിയും ഡിവിഡിയും കലാഭവൻ മണി ഏറ്റവും ഒടുവിൽ ചെയ്ത സ്റ്റേജ് ഷോ എന്നാണ് ജിന്റോ അവകാശമുന്നയിക്കുന്നത്. ഇതിനെതിരെയാണ് രാമകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്

കലാഭവൻ ജിന്റോ എന്റെ സഹോദരനെ മരണ ശേഷവും വിറ്റുകൊണ്ടിരിക്കുന്നു. മരണത്തിനു മുൻപും മണിച്ചേട്ടനെ നിരന്തരമായി സ്റ്റേജ് പരിപാടിക്ക് കൊണ്ടു പോകൂകുയും കമ്മീഷൻ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ജിന്റോ ഇപ്പോൾ സംവിധായകൻ ചമയുകയാണ്. എന്നാണ് രാമകൃഷ്ണൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

മനിയുടെ മരനവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നും അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അറിയിച്ച് സഹോദരനും കുടുംബവും രംഗത്തെത്തിയിരുന്നു. പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണ്. കുടുംബം ആകെ തളർന്നിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :