''അന്നും ഇന്നും മിന്നി നിക്കണ നമ്മുടെ ലാലേട്ടൻ''.... ലാലിന് ആശംസ അറിയിച്ച് താരങ്ങൾ; ഗാനം വൈറലാകുന്നു

മെയ് 21ന് പിറന്നാൾ അഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന് സമ്മാനമായി വൈക്കം വിജയലക്ഷ്മി ആലപിക്കുന്ന ഗാനം സോഷ്യൽ മീഡിയ‌യിൽ വൈറലാകുന്നു. ''സുന്ദരനും കോമളനും വിസ്മയത്തിൽ മാന്ത്രികനും അന്നും ഇന്നും മിന്നി നിക്കണ നമ്മുടെ ലാലേട്ടൻ'' എന്നു തുടങ്ങുന്ന ഗാനം വിജയല

aparna shaji| Last Modified ശനി, 21 മെയ് 2016 (12:23 IST)
മെയ് 21ന് അഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന് സമ്മാനമായി വൈക്കം വിജയലക്ഷ്മി ആലപിക്കുന്ന ഗാനം സോഷ്യൽ മീഡിയ‌യിൽ വൈറലാകുന്നു. ''സുന്ദരനും കോമളനും വിസ്മയത്തിൽ മാന്ത്രികനും അന്നും ഇന്നും മിന്നി നിക്കണ നമ്മുടെ ലാലേട്ടൻ'' എന്നു തുടങ്ങുന്ന ഗാനം വിജയലക്ഷ്മിക്കൊപ്പം ലിജോ ജോൺസണും ആലപിക്കുന്നു.

കവിയൂർ പൊന്നമ്മയുടെ പിറന്നാൾ ആശംസക്കൊപ്പം, സംവിധായകർ ലാൽ ജോസ്, സലാം ബാപ്പു, നാരിർഷാ, സിബി മലയിൽ, നടി കവിയൂർ പൊന്നമ്മ, സംഗീത സംവിധായകൻ ഗോപി സുന്ദർ, നടൻമാരായ വിജയ് ബാബു, ഉണ്ണി മുകുന്ദൻ, നീരജ് മാധവ് എന്നിവരും അവരുടെ പ്രീയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുന്നു.

ഈ പിറന്നാൾ ദിനത്തിൽ ലാലിന്റേതായ രണ്ട് സിനിമകളുടെ ആണ് പുറത്തിറക്കിയത്. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്റേയും തെലുങ്ക് ചിത്രമായ
ജനതാ ഗാരേജിന്റേയും ടീസറും പുറത്തിറങ്ങി. നൂറ് കോടിയിലാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :