തിരഞ്ഞെടുപ്പ്: ഓഫീസുകള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും

ശ്രീനു എസ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (08:39 IST)
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ട്രേറ്റുകളിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകള്‍, വരണാധികാരികളുടെ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകള്‍ എന്നിവ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഉത്തരവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :