ദേശാടനക്കിളികള്‍ കടലുണ്ടിയെ കൈവിടുന്നു

 ദേശാടനക്കിളികള്‍,കടലുണ്ടി,കോഴിക്കോട്
കോഴിക്കോട്| VISHNU.NL| Last Modified വെള്ളി, 20 ജൂണ്‍ 2014 (16:16 IST)
കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക് വരുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് കണക്കുകള്‍. വര്‍ഷം തോറും 60ഓളം പലവിഭാഗത്തിലുള്ള ദേശാ‍ടന പക്ഷികള്‍ എത്താറുള്ള ഇവിടെ ഇപ്പോള്‍ നാമമാത്രമായ എണ്ണത്തിലെ പക്ഷികള്‍ എത്താറുള്ളു എന്നാണ് കണക്കുകള്‍ പറയുന്നത്.

സാന്‍ഡ് പൈപ്പര്‍,ടേണ്‍സ്,ഹെറോണ്‍സ്, ബ്രാഹ്മിനി കൈറ്റ്‌സ്, ഗള്‍സ്, ബ്ലാക്ക് ബുള്‍ബുള്‍, കിങ്ങ് ഫിഷര്‍ തുടങ്ങി വ്യത്യസ്ഥതയുള്ള നിരവധി പക്ഷികള്‍ കടലുണ്ടിയിലെത്തുമായിരുന്നു. കലാവസ്ഥാ വ്യതിയാനം കൊണ്ടും കണ്ടല്‍ വനത്തിന്റെ ശോഷണം കൊണ്ടുമാണ് പ്രധാനമായും പക്ഷികളെത്താത്തത് എന്നാണ് നിഗമനം.

നാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന കണ്ടല്‍ വനപ്രദേശം സംരക്ഷിക്കാന്‍ കഴിയാത്തതാണ് ഇതിന് പ്രധാന കാരണം. പക്ഷികള്‍ക്കു പുറമേ മറ്റു ജീവി വര്‍ഗങ്ങളുടെയും താവളമായ കണ്ടല്‍ വന പ്രദേശമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ദേശാടന പക്ഷികളെ ആകര്‍ഷിക്കാനോ കണ്ടല്‍പ്രദേശം സംരക്ഷിക്കാനോ കടലുണ്ടി പഞ്ചായത്തോ ടൂറിസം വകുപ്പോ ശ്രദ്ധിക്കുന്നുമില്ല എന്നാണ് ആരോപണം.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ് കടലുണ്ടിയില്‍ പ്രധാനമായും പക്ഷികളെത്താറ്. മാലിന്യ സംസ്‌കാരവും സംരക്ഷണ മനോഭാവമില്ലാത്തതുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം പ്രദേശ വാസികളും പക്ഷിനിരീക്ഷകരും ഇവിടെ സംരക്ഷിക്കുന്നതിനായി വാദിച്ചിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :