കോഴിക്കോട്|
VISHNU.NL|
Last Modified ബുധന്‍, 4 ജൂണ്‍ 2014 (12:00 IST)
അന്യസംസ്ഥാന വിദ്യാര്‍ത്ഥികളുടെ പേരില്‍ ഫണ്ട് തട്ടിയ മുക്കം ഓര്‍ഫനേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്‍റെ നിര്‍ദ്ദേശം. 35 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മേയ് 28 നാണ് ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. അനാഥശാലയുടെ കീഴിലുള്ള സ്കൂളില്‍ തസ്തിക സൃഷ്ടിക്കാനായാണ് കുട്ടികളെ എത്തിക്കുന്നതെന്നും മലയാളമറിയാത്ത കുട്ടികളെ പഠിപ്പിക്കുന്നത് മലയാളം മീഡിയം സ്കൂളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോപണവിധേയമായ കോഴിക്കോട്ടെ അനാഥാലയത്തിന് ആറായിരത്തോളം കുട്ടികളെ പഠിപ്പിക്കാന്‍ ശേഷിയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളുണ്ടെന്നാണു കണ്ടെത്തല്‍. ഇത്രയും കുട്ടികളുടെ അധ്യാപനത്തിനും മറ്റുമായി നൂറുകണക്കിനു തസ്‌തികകളാണുള്ളത്.
ഇതില്‍ അധ്യാപകരെ നിയമിക്കുന്നതിനായി 20 ലക്ഷം രൂപയാണ് തലവരിപ്പണം വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്കു നല്‍കുന്ന ഗ്രാന്റും ഇവര്‍ വാങ്ങിച്ചെടുക്കുന്നുണ്ട്.
ചില അനാഥാലയങ്ങള്‍ നടത്തുന്ന സംഘടനകള്‍ കുട്ടികളെ കാണിച്ച് കോടികളുടെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് എത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ജാര്‍ഖണ്ഡില്‍ നിന്നു കുട്ടികളെ കടത്തിക്കൊണ്ടു വന്ന സംഭവം പുതിയ മാനങ്ങളിലേക്ക് നീങ്ങുന്നതായാണ് സൂചന. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉടനുണ്ടാകുമെന്ന് സൂചനയുണ്ട്. ജാര്‍ഖണ്ഡ് സര്‍ക്കാരും കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായാണ് വാര്‍ത്തകള്‍.