കോഴിക്കോട്|
Last Modified ശനി, 14 ജൂണ്‍ 2014 (17:01 IST)
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഓപ്പറേഷന്‍ കുബേര പ്രകാരം അമിത
പലിശ ഈടാക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടാനുള്ള പൊലീസിന്‍റെ നീക്കത്തില്‍ 13 പേര്‍ പിടിയിലായി. മൊത്തം 237 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മണി ലെന്‍ഡേഴ്സ് ആക്റ്റ് ലംഘിച്ച് പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് 43 കേസുകളാണ് നോഡല്‍ ഓഫീസറും കോഴിക്കോട് സിറ്റി ക്രൈം ഡിറ്റാച്ച്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുമായ പി.എം.പ്രദീപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രജിസ്റ്റര്‍ ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് അറിയിച്ചു.
ഇതുവരെയായി കോഴിക്കോട് ജില്ലയില്‍ ഓപ്പറേഷന്‍ കുബേര പ്രകാരം അനധികൃത പണമിടപാട് സംബന്ധിച്ച് 436 രേഖകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനൊപ്പം കണക്കില്‍ പെടാത്ത 8,36,000 രൂപയും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.