1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Man bitten by cobra brings it to hospital, creates scare

കടിച്ച മൂർഖനുമായി ആശുപത്രിയിൽ, പാമ്പ് പുറത്തുചാടി വാർഡിലൂടെ ഇഴഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

വാർത്തകൾ
കോയംപുത്തൂർ: തന്നെ കടിച്ച മൂർഖനെയും സഞ്ചിയിലാക്കി മദ്യലഹരിയിൽ ആശുപത്രിയിലെത്തി മധ്യവയസ്കൻ. കൊയമ്പത്തൂർ കള്ളിമാടൈ സ്വദേശി. 48 കാരനായ സുന്ദരരാജനാണ് മൂർഖനുമായി ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ എത്തിയതോടെ പാമ്പ് പുറത്തുചാടി വാർഡിലൂടെ ഇഴയുകയായിരുന്നു. അശുപത്രി ജീവനക്കാരും രോഗികളും പരിഭ്രാന്തരായതോടെ പമ്പിനെ പിടികൂടി തല്ലിക്കൊന്നു.
 
സുന്ദരരാജൻ ഗൗരിപാളയത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതോടെയാണ് സമീപത്തെ വീട്ടിൽ പാമ്പ് കയറിയത്. ഇതിനെ പിടികൂടാൻ ശ്രമിയ്ക്കുന്നതിനിടെ സുന്ദരരാജിന് കടിയേൽക്കുകയായിരുന്നു. ഇതോടെ പാമ്പിനെ പിടിച്ച് സഞ്ചിയിലാക്കീ സുന്ദരരാജനും സുഹൃത്തും ചേർന്ന് ആശുപത്രിയിലെത്തി. ഡോക്ടറോട് കാര്യങ്ങൾ വിശദീകരിയ്ക്കുന്നതിനിടയിൽ പാമ്പ് പുറത്തുചാടുകയായിരുന്നു, സുന്ദരരാജൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.   
അടുത്ത ലേഖനം
നെടുമങ്ങാട് നഗരത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ നല്‍കി