ട്രയൽ വിജയകരം, തിങ്കളാഴ്ചമുതൽ വിക്ടേഴ്സിൽ കൂടുതൽ വിഷയങ്ങളിൽ ക്ലാസ്

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 13 ജൂണ്‍ 2020 (12:00 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചമുതൽ കൂടുതൽ വിഷയങ്ങളിൽ ഓൻലൈൻ ക്ലാസുകൾ ആരംഭിയ്ക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ട്രയൽ ക്ലാസുകൾ പൂർണ വിജയം കണ്ടതോടെയാണ് കൂടുതൽ വിഷയങ്ങളിൽ ക്ലാസുകൾ ആരംഭിയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അറബി, ഉറുദു സംസ്കൃതം ക്ലാസുകൾ ഉൾപ്പടെ 15 മുതൽ ആരംഭിയ്ക്കും. മലയാളത്തിലുള്ള വിശദീകരണത്തോടുകൂടിയായിരിയ്ക്കും ഇതര ഭാഷാ ക്ലാസുകൾ.

ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ പഠനത്തിൽ ഉൾപ്പെടുത്തും. ഓൺലൈൽ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മീകച്ച സ്വീകാര്യത ലഭിച്ചു ഇതേ തുടർന്നാണ് പുനഃസംപ്രേക്ഷണം അവസാനിപ്പിച്ച് കൂടുതൽ വിഷയങ്ങളിൽ ക്ലാസുകൾ ആരംഭിയ്ക്കാൻ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :