വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 13 ജൂണ്‍ 2020 (12:57 IST)
രാജ്യത്തെ ലാപ്ടോപ് കമ്പ്യൂട്ടർ വിപണിയിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ച് ഷവോമി. ഷവോമിയൂടെ എംഐ നോട്ട്ബുക്ക് 14 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡെല്‍, എച്ച്പി, ലെനോവോ തുടങ്ങി രാജ്യത്ത് ലാപ്‌ടോപ്പ് വിപണിയിൽ സജീവമായുള്ള കമ്പനികോളോടാണ് ഷവോമിയൂടെ മത്സരം. ഈ മാസം 17 മുതൽ ലാപ്ടോപ് വാങ്ങാനാകും. മൂന്ന് അടിസ്ഥാന വേരിയന്റുകളിലും ഹൊറൈസോൻ എന്ന് പേര് നൽകിയിരിയ്ക്കുന്ന 2 ഉയർന്ന വേരിയന്റുകളിലുമാണ് ലാപ്ടോപ്പ് വിപണിയിലെത്തിയിരിയ്ക്കുന്നത്.
14-ഇഞ്ച് ഫുള്‍-HD ഡിസ്പ്ലേയാണ് എംഐ നോട്ട്ബുക്ക് 14ന് നൽകിയിരിയ്ക്കുന്നത്. 10th ജനറേഷൻ ഇന്റല്‍ കോര്‍ i5, i7 പ്രോസറുകളാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. 256 ജിബി സ്റ്റോറേജ് ഉള്ള മോഡലിന് 41,999 രൂപയും, 512 ജിബി വേരിയന്റിന് 44,999 രൂപയും 512 ജിബി സ്റ്റോറേജ് കപ്പാസിറ്റിക്കൊപ്പം എന്‍വിഡിയയുടെ ഗ്രാഫിക്സ് കാര്‍ഡും ചേര്‍ന്ന മോഡലിന് 47,999 രൂപയുമാണ് വില. ഇന്റല്‍ കോര്‍ i5 പ്രൊസറായിരിയ്ക്കും ഈ വേരിയന്റുകളിൽ ഉണ്ടാവുക.
റാമും, സ്റ്റോറേജും തമ്മില്‍ വ്യത്യാസമില്ലെങ്കിലും 54,999 രൂപ ആണ് ഹൊറൈസണ്‍ എഡിഷന്റെ കോര്‍ i5 പ്രോസസ്സര്‍ ഉള്ള മോഡലിന് വില. കോര്‍ i7 പ്രോസസ്സര്‍ ക്രമീകരിച്ച മോഡലിന് 59,999 രൂപയുമാണ് വില. 8 ജിബി ഡിഡിആർ4 റാം ആണ് എല്ലാ വേരിയന്റുകളിലും നകിയിരിയ്ക്കുന്നത്.