കള്ളപണിക്കരെന്ന് കെ സുരേന്ദ്രന്‍, ഗണപതിവട്ടം ജി എന്ന് വിളിച്ച് ശ്രീജിത്തിന്റെ മറുപടി, ഇതില്‍ നമ്മളില്ലെന്ന് സോഷ്യല്‍ മീഡിയ

K Surendran, Sreejith Panickar
അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (15:02 IST)
K Surendran, Sreejith Panickar
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചാനല്‍ ചര്‍ച്ചകളിലെ വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത് പണിക്കരും തമ്മിലുള്ള പരസ്യ പോര് മുറുകുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെതിരെ ശ്രീജിത് പണിക്കര്‍ കടന്നാക്രമിച്ചിരുന്നു. ലോകസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചതിന് പിന്നാലെ ഈ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായി കെ സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നു. ആക്രി നിരീക്ഷകന്‍- കള്ളപ്പണിക്കര്‍ എന്നിങ്ങനെയുള്ള അധിക്ഷേപ പദങ്ങളായിരുന്നു ഇതിനായി കെ സുരേന്ദ്രന്‍ ഉപയോഗിച്ചത്.


തിരെഞ്ഞെടുപ്പ് വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞു നിങ്ങള്‍ മാത്രമല്ല പല ആക്രി നിരീക്ഷകരും സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായി പറഞ്ഞു, കള്ളപ്പണിക്കാര്‍മാര്‍ കുരെയുണ്ട്. ഇതുപോലെ വഞ്ചനാപരമായ നിലപാടുള്ളവര്‍ എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. തിരുവനന്തപുരത്തെയും തൃശൂരിലെയും ബിജെപിയുടെ നേട്ടങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് പങ്കില്ലെന്ന ശ്രീജിത്തിന്റെ പരാമര്‍ശങ്ങളായിരുന്നു കെ സുരേന്ദ്രനെ പ്രകോപിച്ചത്. കെ സുരേന്ദ്രന്റെ പരസ്യപ്രതികരണത്തിന് ഫേസ്ബുക്കിലൂടെയാണ് ശ്രീജിത് പണിക്കര്‍ മറുപടി നല്‍കിയത്.


സുരേന്ദ്രനെ പ്രിയപ്പെട്ട ഗണപതിവട്ടജി എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചെറിയ ഉള്ളിയുടെ ചിത്രം സഹിതമായിരുന്നു ശ്രീജിത്തിന്റെ പോസ്റ്റ്. മകന്റെ കള്ളനിയമനത്തിലും തിരെഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണവിവാദത്തിലും തള്ളിയതില്‍ വൈരാഗ്യമുണ്ടാകുമെന്നും സുരേഷ് ഗോപിയുടെ വിജയത്തില്‍ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണ് കെ സുരേന്ദ്രനെന്നുമായിരുന്നു ശ്രീജിത് പണിക്കരുടെ മറുപടി. അതേസമയം ഈ പരസ്യപ്പോരില്‍ തങ്ങളില്ലെന്നും ഇത് ബിജെപിക്കുള്ളിലെ അടിയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :