അനുബന്ധ വാര്‍ത്തകള്‍
- മുരളീധരനും സുരേന്ദ്രനും മത്സരിച്ചേക്കും, ബിജെപി സാധ്യത പട്ടിക ഇങ്ങനെ
- പിഎസ്സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷൻ എന്നായി, പരിഹാസവുമായി കെ സുരേന്ദ്രൻ
- 5000 വോട്ട് ബിജെപിക്ക് തികച്ച് കിട്ടാത്ത കാലത്തും ഒപ്പം നിന്നിട്ടുണ്ട്, കട്ട സംഘി തന്നെയെന്ന് കൃഷ്ണകുമാർ
- മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ
- നമ്മുടെ കർഷകർ കൃഷിയിടങ്ങളിൽ സന്തുഷ്ടരാണ്, ഡൽഹിയിലേത് വ്യാജ കർഷകസമരമെന്ന് കൃഷ്ണകുമാർ
സിപിഎം പിരിച്ചുവിടണം, നേതാക്കൾ കാശിക്ക് പോവട്ടെ, അണികൾ ബിജെപിയിലേക്ക് വരാൻ ആഗ്രഹം: കെ സുരേന്ദ്രൻ
കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാന ആശയം പ്രായോഗികമല്ലെന്ന് നേതാക്കൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ സിപിഐഎം പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഇന്ത്യൻ സമൂഹത്തിൽ ദൈവത്തേയും വിശ്വാസത്തെയും മറികടക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് കഴിയില്ല.അതുകൊണ്ട് അവരുടെ പാർട്ടി പിരിച്ചുവിടണം. നേതാക്കൾ വേണമെങ്കിൽ കാശിക്ക് പോവട്ടെ. അണികൾക്ക് ബിജെപിയിലേക്ക് വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ചുവിട്ട് അവർ ദേശീയതയുടെ ഭാഗമാകണമെന്നും ദേശീയതയേയും നാടിനേയും അംഗീകരിക്കാത്തതുകൊണ്ടാണ് അവരുടെ പ്രത്യേയശാസ്ത്രം പരാജയപ്പെട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.