1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Krishnakumar about his bjp membership

5000 വോട്ട് ബിജെപിക്ക് തികച്ച് കിട്ടാത്ത കാലത്തും ഒപ്പം നിന്നിട്ടുണ്ട്, കട്ട സംഘി തന്നെയെന്ന് കൃഷ്‌ണ‌കുമാർ

കൃഷ്‌ണകുമാർ
കോളേജിൽ പഠിക്കുന്ന കാലത്ത് എ‌ബി‌വിപി പ്രവർത്തകനായിരുന്നുവെന്ന് നടനും ബിജെപി അംഗവുമായ കൃഷ്‌ണകുമാർ. താനൊരു കട്ട സംഘി തന്നെയാണെന്നും സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഞാൻ കോളേജിൽ പോകുന്ന കാലത്ത് എ‌ബിവിപികാരനായിരുന്നു. അന്നൊന്നും പാർട്ടിക്ക് അയ്യായിരം വോട്ട് തികച്ച് കിട്ടാത്ത കാലമാണ്. അന്നും പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്. സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്. ഞാനൊരു കട്ടസംഘിയാണ്. കൃഷ്‌ണകുമാർ പറഞ്ഞു.
 
തദ്ദേശ തെരെഞ്ഞെടുപ്പിലടക്കം ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങിയ കൃഷ്‌ണകുമാർ കഴിഞ്ഞ ദിവസമായിരുന്നു പാർട്ടി അംഗത്വം എടുത്തത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുടെ സാനിധ്യത്തിയായിരുന്നു കൃഷ്‌ണകുമാർ അംഗത്വം സ്വീകരിച്ചത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചൈനീസ് പാവയായ ട്വിറ്റർ ഭീഷണിപ്പെടുത്തുന്നു, വിമർശനവുമായി കങ്കണ