തലശ്ശേരി|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (12:08 IST)
ബാലസംഘത്തിന്റെ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അപമാനിച്ചുവെന്നതു ബിജെപിയുടെ പ്രചാരണം മാത്രമാണെന്നും ആർഎസ്എസുകാർ ഗുരുവചനങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതു മരപ്പലകയിൽ എഴുതിവച്ചതിനെയാണു കുരിശെന്നു തെറ്റിദ്ധരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സിപിഎം കണ്ണൂരില്‍ നടത്തിയ സാംസ്കാരിക ഘോഷയാത്രയിലാണ് ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച രീതിയിലും
നിശ്ച ദൃശ്യങ്ങളുണ്ടായിരുന്നത്.
ശ്രീനാരായണ ഗുരുവിനെപ്പോലെ വസ്ത്രം ധരിച്ചയാളെ കാവിവസ്ത്രം ധരിച്ച രണ്ട് പേര്‍ കുരിശില്‍ തറക്കുന്നതാണ് നിശ്ചല രൂപം. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലും നിറഞ്ഞതോടെ വിവാദമായിരിക്കുകയാണ്.