സ്പീക്കറുടെ ചില്ലുകൊട്ടാരം കാർത്തികേയന് ചേരില്ല: കെ സുധാകരൻ

  കെ സുധാകരൻ , ജി കാർത്തികേയന്‍ , കണ്ണൂർ, സ്പീക്കര്‍
കണ്ണൂർ| jibin| Last Modified ശനി, 19 ജൂലൈ 2014 (12:28 IST)
പാരമ്പര്യവും പരിചയവും ആവോളമുള്ള ജി കാർത്തികേയനെ പോലെ ഒരു നേതാവിന് സ്പീക്കര്‍ സ്ഥാനം നല്‍കരുതായിരുന്നുവെന്നും. സ്പീക്കറുടെ ചില്ലുകൊട്ടാരം അദ്ദേഹത്തിന് ചേരില്ലെന്നും അഭിപ്രായപ്പെട്ടു.

കാർത്തികേയന് ഉചിതമായ സ്ഥാനം നൽകണം. കാർത്തികേയന്റെ പാരമ്പര്യവും പരിചയവും പാർട്ടിക്ക് നൽകിയ സംഭാവനയും പരിഗണിക്കുമ്പോൾ അദ്ദേഹം ഏത് സ്ഥാനത്തിനും അർഹനാണെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയും പ്രവര്‍ത്തകരുമായി നിരന്തരം അടുപ്പം കാണിക്കുന്ന കാർത്തികേയനെ പോലെ ഒരാള്‍ക്ക് സ്പീക്കര്‍ പദവി നല്‍കിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ സജീവമാകാനാണ് കാർത്തികേയന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :