ബേബി ഒപ്പിട്ടില്ല; സ്പീക്കർ അതൃപ്തി രേഖപ്പെടുത്തി

എംഎ ബേബി , നിയമസഭാ , ജി കാർത്തികേയന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (12:39 IST)
നിയമസഭാ നടപടികളിൽ വീഴ്ച്ച വരുത്തിയ സിപിഎം എംഎൽഎ എംഎ ബേബിയുടെ നടപടിയില്‍ സ്പീക്കർ ജി കാർത്തികേയന്‍ അതൃപ്തി രേഖപ്പെടുത്തി. ഇന്നലെ
നിയമസഭാ നടപടികളിൽ പങ്കെടുത്ത എംഎ ബേബി ഹാജർ പുസ്തകത്തിൽ ഒപ്പിടാതിരുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ ജി കാർത്തികേയന്റെ റൂളിംഗ്.


അതേസമയം അദ്ദേഹം വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഹാജർ പുസ്തകത്തിൽ ഒപ്പിട്ടില്ലെങ്കിലും വോട്ട് ചെയ്യാമെന്നും സ്പീക്കർ വ്യക്തമാക്കി. ബേബി രേഖാമൂലം ആവശ്യപ്പെട്ടാൽ ഹാജർ പുസ്തകത്തിൽ ഒപ്പിടാൻ അനുവദിക്കുമെന്നും കാർത്തികേയൻ പറഞ്ഞു.

കഴിഞ്ഞ അഞ്ചു ദിവസമായി സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ബേബി ഇന്നലെയാണ് നിയമസഭയില്‍ എത്തിയത്. നിയമസഭാ ചട്ടം 172പ്രകാരം നിയമസഭാ സമ്മേളനം നടക്കുബോള്‍ മുഖ്യമന്ത്രി,​ പ്രതിപക്ഷ നേതാവ്,​ ചീഫ് വിപ്പ്,​ മന്ത്രിമാർ,​ സ്പീക്കർ എന്നിവരൊഴികെയുള്ള അംഗങ്ങൾ ഹാജർ ബുക്കിൽ ഒപ്പിടണമെന്നാണ് നിയമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :