വി.ഡി.സതീശന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടെന്ന് സംശയം; ആളെവിട്ട് പരിശോധിച്ച് സുധാകരന്‍, നേതാക്കള്‍ ചിതറിയോടി !

രേണുക വേണു| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (11:42 IST)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അനുകൂലികളുടെ മിന്നല്‍ പരിശോധന. സതീശന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെയാണ് സുധാകരന്‍ ആളെവിട്ട് മിന്നല്‍ പരിശോധന നടത്തിയത്. സതീശന്റെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം.എം.വാഹിദ്, വി.എസ്.ശിവകുമാര്‍, കെഎസ് ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് ഈ സമയം ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു കെ സുധാകരന്റെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. സതീശന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന നേതാക്കള്‍ കെപിസിസി പരിശോധനാ സംഘം വരുന്നുണ്ടെന്ന കാര്യം അറിഞ്ഞ് ചിതറിയോടിയതായും വാര്‍ത്തകളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :