1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Sudhakaran conspired to eliminate me: E P Jayarajan

എന്നെ കൊല്ലാന്‍ ആയുധവും പണവും നല്‍കി ആളെ അയച്ചത് കെ സുധാകരന്‍: ഇ പി ജയരാജന്‍

E P Jayarajan
കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കടുത്ത ആരോപണമുന്നയിച്ച് ഇ പി ജയരാജന്‍. തന്നെ കൊലപ്പെടുത്താല്‍ പണവും ആയുധവും കൊടുത്ത് ആളെ അയച്ചത് സുധാകരനാണെന്ന് ജയരാജന്‍ ആരോപിച്ചു.
 
തന്നെ കൊല്ലാന്‍ ആളെ അയച്ച സുധാകരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട കാര്യമില്ല. ആ വധശ്രമത്തിന്‍റെ ഗൂഢാലോചനക്കേസില്‍ സുധാകരന്‍ പ്രതിയാണെന്നും കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളെന്നും ജയരാജന്‍ വ്യക്തമാക്കി.
 
അന്ന് സുധാകരന്‍ പ്രധാനമായി ലക്‍ഷ്യം വച്ചത് പിണറായി വിജയനെയായിരുന്നു. കിട്ടാതെ വന്നപ്പോഴാണ് എനിക്കുനേരെ തിരിഞ്ഞത്. ആ സംഭവത്തില്‍ കേസില്ലെന്ന് സുധാകരന്‍ പറയുന്നത് കള്ളമാണെന്നും ജയരാജന്‍ പറഞ്ഞു. 
 
നാല്‍പ്പാടി വാസുവിന്‍റെ കൊലപാതകത്തില്‍ കെ സുധാകരന് നേരിട്ട് പങ്കുണ്ട്. ഗണ്‍‌മാന്‍റെ കൈയില്‍ നിന്ന് തോക്കുവാങ്ങി വാസുവിനെ വെടിവച്ചത് സുധാകരനാണ്. സുധാകരനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത് - ജയരാജന്‍ പറഞ്ഞു.
 
സുധാകരന്‍ മനോനില തെറ്റിയതുപോലെയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. വായില്‍ തോന്നിയത് വിളിച്ചുപറയുന്ന രാഷ്ട്രീയ ക്രിമിനലാണ് സുധാകരന്‍ - ഇ പി ജയരാജന്‍ ആരോപിച്ചു. 
About Writer
BIJU
അടുത്ത ലേഖനം
എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം