തിരുവനന്തപുരം|
Last Modified തിങ്കള്‍, 22 ഡിസംബര്‍ 2014 (16:01 IST)
കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക ബുധനാഴ്ച മുതല്‍ നല്‍കിതുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പെന്‍ഷന്‍ 15,000 രൂപയായി പെന്‍ഷന്‍ നിജപ്പെടുത്തി.
ഇതുകൂടാതെ കെഎസ്ആര്‍ടിസിയും സര്‍ക്കാറും പെന്‍ഷന്‍ ഫണ്ടിനത്തില്‍ 20 കോടി രൂപ വീതം വകയിരുത്തും. ഇതിലൂടെ ഒരു വര്‍ഷം പരമാവധി സമാഹരിക്കുന്നത് 240 കോടി രൂപ. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ വായ്പ ഇക്വിറ്റിയാക്കി മാറ്റും. ഇതുകൂടാതെ കെടിഡിഎഫ്സി വായ്പ ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്നത് വഴി ദിവസവും ഒരുകോടിരൂപയുടെ ആശ്വാസവും വര്‍ഷം 365 കോടി ലാഭവും ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. യോഗത്തില്‍ ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ഇതുകൂടാതെ ലാഭകരമലല്ലാത്ത റൂട്ടുകള്‍ വഴിയുണ്ടാകുന്ന നഷ്ടം കുറക്കാന്‍ ആദ്യഘട്ടത്തില്‍ 25 ശതമാനം റൂട്ടുകള്‍ പുനക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.