തിരുവനന്തപുരം|
Last Modified വ്യാഴം, 18 ഡിസംബര്‍ 2014 (18:13 IST)
കെഎസ്ആര്‍ടിസി യാത്ര നിരക്കുകള്‍ കൂടും. കെ എസ് ആര്‍ ടി സി ഇന്‍ഷുറന്‍സ് ബില്‍ നിയമസഭ പാസാക്കിയതിനെത്തുടര്‍ന്നാണിത്. ഇതോടെ
പതിനാല് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെസിലൂടെ ലഭിക്കുന്ന തുക അപകട ഇന്‍ഷുറന്‍സിനായി ഉപയോഗിക്കാനാണ് പദ്ധതി. ഇതുപ്രകാരം 14 മുതല്‍ 24 വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ കൂടി അധികം നല്‍കേണ്ടി വരും. 25 മുതല്‍ 49 വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും, 50 മുതല്‍ 74 വരെയുള്ളവയ്ക്ക് മൂന്ന് രൂപയും അധികമായി നല്‍കേണ്ടി വരും. 75 മുതല്‍ 99 വരെയുള്ള ടിക്കറ്റുകള്‍ക്ക് നാല് രൂപ സെസ് നല്‍കേണ്ടി വരുമ്പോള്‍ 100ന് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 10 രൂപയാണ് വര്‍ദ്ധനവുണ്ടാകുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.