അനുബന്ധ വാര്ത്തകള്
- ഇഷ്ടപ്പെട്ട സ്കൂട്ടർ ടെസ്റ്റ് റൈഡിനെടുത്ത് യുവതി മുങ്ങി, തട്ടിപ്പ് ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ തന്ത്രപരമായി
- കൂട്ട ബലാത്സംഗം ചെറുത്തതിന് അമ്മയെയും മകളെയും തല മൊട്ടയടിച്ച് ഗ്രാമവാസികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു, ക്രൂരത കൗൺസിലറുടെ നേതൃത്വത്തിൽ
- ഒറ്റ ചാർജിൽ 142 കിലോമീറ്റർ സഞ്ചരിക്കും ടാറ്റയുടെ ആദ്യ ഇലക്ട്രിക് വാഹനം ടിഗോർ ഇവിക്ക് വില 9.99 ലക്ഷം മുതൽ
- സ്വന്തം വാട്ട്സ് ആപ്പും ഇമെയിലും വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ, പദ്ധതി ഇങ്ങനെ !
- വിഎസ് പക്ഷത്തിന് പകരം ജയരാജൻ പക്ഷം, സിപിഎമ്മിൽ പിണറായി ജയരാജൻ പോര് ?
യേശുദാസിന്റെ പാട്ട് കേൾക്കാം, പക്ഷേ ക്ഷേത്രത്തിൽ കയറ്റില്ല: ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ളവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
ഗുരുവായൂർ അമ്പലത്തിൽ ആരാധന നടത്താൻ ആഗ്രഹിക്കുന്ന അന്യമതസ്ഥരെ അതിന് അനുവദിക്കണം എന്നാണ് തന്റെ അഭിപ്രായം എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യേശുദാസിന്റെ പാട്ട് കേൾക്കാം പക്ഷേ ദേവനെ കാണാൻ അനുവദിക്കില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ എന്നും കെ കെ ശൈലജ പറഞ്ഞു.
ശബരിമല വിഷയത്തിൽ നിലപാട് തുറന്നുപറയുന്നതിനിടെയാണ് ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ചും കെ കെ ശൈലജ അഭിപ്രായാം വ്യക്തമാക്കിയത്. ശബരിമല അവകാശ സ്ഥാപിക്കേണ്ട ഇടമല്ലെന്നും അങ്ങനെ ചെയ്യുന്നത് സംഘർഷം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കു എന്നും മന്ത്രി പറഞ്ഞു.
'സ്ത്രീകൾ അശുദ്ധി ഉള്ളവരാണ് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മലകയറുന്നതുകൊണ്ട് അയ്യപ്പന് കോപവും ഉണ്ടാകില്ല. അയ്യപ്പനെ കാണാൻ ആഗഹം കാരണം മലകയറുന്നവരെ തടയരുത്. എന്നാൽ അവകാശം സ്ഥാപിക്കാനയി ഇടിച്ചുതള്ളി പോകുന്ന നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. ശബരിമല അതിനുള്ള ഇടമല്ല. വനിതക്ക് നൽകിയ ആഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.