കൂട്ട ബലാത്സംഗം ചെറുത്തതിന് അമ്മയെയും മകളെയും തല മൊട്ടയടിച്ച് ഗ്രാമവാസികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു, ക്രൂരത കൗൺസിലറുടെ നേതൃത്വത്തിൽ

Last Modified വെള്ളി, 28 ജൂണ്‍ 2019 (17:36 IST)
പീഡന ശ്രമം ചെറുത്തതിന്റെ പേരിൽ അപമാനിക്കപ്പെട്ട് അമ്മയും മകളും. ആളുകൾ കൂട്ടം ചേർന്ന് യുവതിയുടെയും അമ്മയുടെയും മുടി മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ കൗൺസിലറുടെ നേതൃത്വത്തിലായിരുന്നു. ക്രൂരത. ബീഹാറിലെ വൈശാലി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.

48 വയസുള്ള അമ്മയെയും 19കാരിയായ വിവാഹിതയായ മകളെയുമാണ് ഒരു കൂട്ടം ആളുകൾ ക്രൂരത്തക്ക് ഇരയാക്കിയത്. സ്ത്രീകൾ താമസിക്കുന്ന വീട്ടിലേക്ക് ഒരു കൂട്ടം പുരുഷൻമാർ അതിക്രമിച്ച് കയറുകയായിരുന്നു. നവവധുവായ 19കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇത് പെൺകുട്ടിയുടെ അമ്മ ചെറുത്തതോടെ അമ്മയെയും മകളെയും ക്രൂരമായി മർദ്ദിക്കുകയും. തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തുകയുമായിരുന്നു.

സ്ത്രീകൾ സദാചാര വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് എന്ന് അരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. പീഡനം ചെറുത്തതോടെയാണ് സ്ത്രീകൾ അക്രമണത്തിന് ഇരയാക്കപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൗൻസിലറും, മുടി മൊട്ടയടിച്ച ആളും ഉൾപ്പടെ 7 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ പീഡന ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :