പ്രവാസിയുടെ ഒളിച്ചോടിയ ഭാര്യയും കാമുകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (17:54 IST)
ആറ്റിങ്ങൽ: പ്രവാസിയായ ഭർത്താവിനെയും പതിനൊന്നുകാരിയായ മകളെയും ഉപേക്ഷിച്ചു അയൽക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട്ട് ഗുരു മന്ദിരത്തിനടുത്ത് കൃഷ്ണവേണിയിൽ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി (33), അയൽക്കാരനും കാമുകനുമായി കാറ്റിൽ പുത്തൻവീട്ടിൽ സുബിൻ എന്നിവരാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയിൽ ബാലനീതി നിയമപ്രകാരമാണ് പോലീസ് കേസെടുത്തു ഇരുവരെയും പിടികൂടിയത്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. അഷ്ടമിയെ അട്ടക്കുളങ്ങര അവനിതാ ജയിലിലും സുബിനെ ആറ്റിങ്ങൽ സബ് ജയിലിലും റിമാൻഡ് ചെയ്തു.

ഇരുവരും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു എന്നാണു പറയുന്നത്. അടുത്ത കാലത്താണ് അഷ്ടമിയുടെ ഭർത്താവ് തോട്ടയ്ക്കാട് സ്വന്തമായി വീടുവച്ചു താമസം തുടങ്ങിയത്. പിന്നീട് ഇയാൾ ദുബായിലേക്ക് പോയി. ഈ സമയത്താണ് മകളെ ഉപേക്ഷിച്ചു വീട്ടിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്തുകൊണ്ട് അഷ്ടമി കാമുകനൊപ്പം മുങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :