സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (20:51 IST)
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി. എന്തുകൊണ്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കുറ്റം പത്രം സമര്‍പ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്ര അനുമതി ലഭിക്കാത്തതിനാല്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി വിമര്‍ശിച്ചു.
ഒന്നാംപ്രതി പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകവേ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. 2018 ജൂണ്‍ 13നായിരുന്നു വിമാനത്തിനകത്ത് പിണറായി വിജയനെതിരെ പ്രതിഷേധം നടത്തുന്നത്. നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികള്‍. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. എന്നാല്‍ കുറ്റപത്രത്തോട് മുഖം തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.