1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. July 24 Rain Alert Kerala

അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

July 24 Rain Alert Kerala
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. അറബിക്കടലില്‍ കാറ്റ് ശക്തി പ്രാപിച്ചതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തിരുവോണം ബംപര്‍ ലോട്ടറിയുടെ പ്രകാശനം ഇന്ന്: രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക്