അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ചക്രവാതചുഴിക്കൊപ്പം ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് പരക്കെ മഴ
- Kerala Weather: ചക്രവാതചുഴി, മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം; കാലവര്‍ഷം ഇനിയും കനക്കും
- Kerala Weather Updates: മഴ തകര്‍ക്കുന്നു; ശക്തമായ കാറ്റിനും സാധ്യത
- Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്
- Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ജൂലൈ 27 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Kerala Weather: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തില്‍ ജൂലൈ 27 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.
പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട 'വിഫ' ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നു. അടുത്ത് 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതോടെ കേരളത്തിലും തിങ്കളാഴ്ച വരെ വീണ്ടും മഴ / കാറ്റ് ശക്തി പ്രാപിച്ചേക്കും.