1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert July 22

Kerala Weather: ചക്രവാതചുഴിക്കൊപ്പം ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് പരക്കെ മഴ

Kerala Weather News: ജൂലൈ 21 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും ജൂലൈ 24 നു അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala Weather Live Updates July 19, Low Pressure in Bengal Sea Heavy Rain, Kerala Weather News Live July 19, Heavy Rain, Kerala Weather Live Updates July 19, Kerala Weather News Malayalam Live, Kerala Weather News in Malayalam Live, Kerala Weather i
Kerala Weather: തെക്കന്‍ ഒഡിഷക്കു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ജൂലൈ 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത.
 
ജൂലൈ 21 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കും ജൂലൈ 24 നു അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ജൂലൈ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. . 
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ 25 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 25 വരെ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 
അടുത്ത ലേഖനം
VS Achuthanandan: വി.എസിന്റെ അന്തിമയാത്ര; നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി പിണറായി