ഹൈക്കോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ

ഹൈക്കോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ

ചെന്നൈ| JOYS JOY| Last Modified വ്യാഴം, 21 ജൂലൈ 2016 (09:35 IST)
കഴിഞ്ഞദിവസം കേരള ഹൈക്കോടതിയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ്. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് എ ജി ഇക്കാര്യം വ്യക്തമാക്കിയത്. റിട്ടയര്‍ഡ് ജഡ്‌ജിയെക്കൊണ്ട് ഹൈക്കോടതിയില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് എ ജി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സംഭവങ്ങളുടെ സത്യാവസ്ഥ ഇതിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച എ ജി തെറ്റു പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരം ഉണ്ടാകുമെന്നും വ്യക്തമാക്കി. സംഭവത്തില്‍ അഭിഭാഷകര്‍ക്കും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും വീഴ്ച പറ്റിയതായും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :