ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ അക്രമം; ഇന്ന് പ്രതിഷേധദിനമെന്ന് കേരളപത്ര പ്രവര്‍ത്തക യൂണിയന്‍

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ അക്രമം; ഇന്ന് പ്രതിഷേധദിനമെന്ന് കേരളപത്ര പ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 21 ജൂലൈ 2016 (08:55 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ അഭിഭാഷകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു. കേരളപത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചതാണ് ഇക്കാര്യം. ഹൈക്കോടതിക്കകത്ത് ഒരു വിഭാഗം അഭിഭാഷകര്‍ നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കുംവിധം അക്രമം കാണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇത്.

ഒരുവിഭാഗം അഭിഭാഷകരുടെ ഔദാര്യത്താല്‍ മാധ്യമപ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അഭിഭാഷകരിലെ ക്രിമിനല്‍ സ്വഭാവക്കാരെ നിലക്കു നിര്‍ത്താന്‍ ഭരണകൂടവും ഹൈക്കോടതിയും ഇടപെടണമെന്നും വേലിതന്നെ വിളവുതിന്നുന്ന സംഭവമാണ് രണ്ടുദിവസമായി ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധറാലി നടത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :