മലബാര്‍ സിമന്റ്സ് അഴിമതി: കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി

മലബാര്‍ സിമന്റ്സ് അഴിമതി: കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 18 ജൂലൈ 2016 (12:48 IST)
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി.
ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ ജനറൽ സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു ഹൈകോടതിയുടെ നിർദ്ദേശം.

പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്സ് ഫാക്‌ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ നീതിയുക്തമായ അന്വേഷണം വേണം. വീഴ്ചയുണ്ടെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ബി കെമാല്‍ പാഷ വ്യക്തമാക്കി. ഇതിനിടെ, അഴിമതി സംബന്ധിച്ച് മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് ഹൈകോടതിയെ അറിയിച്ചു.

നേരത്തെ, ത്വരിതാന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടിട്ടും പ്രതികള്‍ക്കെതിരെ കേസ് എടുക്കാത്തതിനെ കടുത്ത ഭാഷയില്‍ ഹൈകോടതി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടർന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ നിര്‍ദ്ദേശപ്രകാരം വ്യവസായി വി എം രാധാകൃഷ്ണന്‍, ഫാക്ടറി മാനേജിങ് ഡയറക്ടര്‍ കെ പത്മകുമാര്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരടക്കം ആറു പേരെ പ്രതികളാക്കി പാലക്കാട് ഡി വൈ എസ് പി സുകുമാരന്‍ രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :