ജെഎസ്എസ് സിപിഎമ്മിലേക്ക്; പ്രാതിനിധ്യം വേണ്ടവരുടെ പട്ടിക സിപിഎം ആവശ്യപ്പെട്ടു

ജെഎസ്എസ്  , സിപിഎം , അരുവിക്കര , കോടിയേരി ബാലകൃഷ്ണന്‍ , കെആര്‍ ഗൗരിയമ്മ
ആലപ്പുഴ| jibin| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (09:19 IST)
ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജെഎസ്എസ് സിപിഎമ്മിലേക്ക് ലയിക്കുമെന്ന് റിപ്പോര്‍ട്ട്. ലയനത്തിനു മുന്നോടിയായി കമ്മിറ്റികളില്‍ പ്രാതിനിധ്യം വേണ്ടവരുടെ പട്ടിക ജെഎസ്എസിനോട് സിപിഎം ആവശ്യപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത കൈവരുമെന്നാണ് ഇരു കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴയിലെ കെആര്‍ ഗൗരിയമ്മയുടെ വീട്ടില്‍ രണ്ടുതവണയെത്തി ലയന വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനു ശേഷമാണ് സിപിഎമ്മിന്‍റെ കമ്മിറ്റികളില്‍ പ്രാതിനിധ്യം ആര്‍ക്കൊക്കെ വേണമെന്ന ചോദ്യം ഉയര്‍ത്തിയത്. ഇക്കാര്യം തീരുമാനിക്കാന്‍ ഗൗരിയമ്മ അധ്യക്ഷയായി അഞ്ചംഗ ഉപസമിതി ജെഎസ്എസ് രൂപീകരിച്ചിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആര്‍ക്കെക്കെ എന്ത് ചുമതലകള്‍ നല്‍കും എന്ന കാര്യങ്ങളില്‍ ചര്‍ച്ച നടക്കും. പട്ടിക ഉടന്‍ സിപിഎമ്മിനു നല്‍കുമെന്നാണ് അറിയുന്നത്.

സിപിഎം സംസ്ഥാനകമ്മിറ്റിയില്‍
ഇടം കിട്ടുമോ എന്നാണ് ജെഎസ്എസ് കൂടുതലായും ചിന്തിക്കുന്നത്. അതേസമയം, ലയനം സംബന്ധിച്ച് ഗൗരിയമ്മക്കൊപ്പമുളള ചിലര്‍ക്കു എതിര്‍പ്പുണ്ട്. അവരെക്കൂടി അനുനയിപ്പിച്ചു കൂടെക്കൂട്ടാനാണ് പാര്‍ട്ടി ശ്രമം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :