ഇടത് പാളയം കൊഴുപ്പിക്കാന്‍ വിഎസ് ഇന്ന് അരുവിക്കരയില്‍

വിഎസ് അച്യുതാനന്ദന്‍ , അരുവിക്കര , തെരഞ്ഞെടുപ്പ് , എല്‍ഡിഎഫ് , യുഡിഎഫ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (08:31 IST)
ആശങ്കകള്‍ക്കും ആരോപണങ്ങള്‍ക്കും അറുതിവരുത്തി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. ഇടതുമുന്നണി സ്ഥാനാര്‍ഥി എം വിജയകുമാറിന്‍റെ പ്രചാരണത്തിന് ആവേശം പകരാനാണ് വിഎസ് എത്തുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് ആര്യനാട് കവലയില്‍ നടക്കുന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാകും പ്രതിപക്ഷനേതാവ് സംസാരിക്കുക.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍റെ പ്രചാരണത്തിന് ആവേശം പകരാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖര്‍ ഇന്നു മണ്ഡലത്തിലിറങ്ങും. അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി എ.ദാസ് ഇന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ ഇന്നത്തെ പ്രചാരണ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :