കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി:| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (17:12 IST)
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സിപിഎം രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗത്തിന് ശേഷം ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ്‌ ഒന്നു മുതല്‍ 14 വരെയാണ്‌ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുക. രാജ്യത്തുടനീളം പാര്‍ടിയുടെ പ്രാദേശികഘടകങ്ങളുടെ നേതൃത്വത്തില്‍ ഈ കാലയളവില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യെച്ചൂരി അറിയിച്ചു. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം രാജ്യത്തെ കര്‍ഷകരുടെയും സാധാരണജനങ്ങളുടെയും ജീവിതനിലവാരം തകരാന്‍ കാരണമായെന്നും വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :