തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 12 മെയ് 2015 (12:29 IST)
യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവെക്കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോയി എബ്രാഹം എംപി. എല്ലാ മേഖലാജാഥകളും മാറ്റിവെച്ചാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലായിരുന്നു. മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനെ പാര്‍ട്ടി ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തതു ജോയി എബ്രാഹമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.