‘ഒരു ജാഥ പോലും നടത്താന്‍ കഴിയാത്ത സര്‍ക്കാരിനെ പിരിച്ചു വിടണം’

   മധ്യമേഖലാജാഥ , പിസി ജോര്‍ജ് , യുഡിഎഫ് , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 മെയ് 2015 (11:18 IST)
കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുഡിഎഫിന്റെ മാറ്റിവെച്ചതിനെ പരിഹസിച്ച് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. ഒരു ജാഥ പോലും നടത്താന്‍ കഴിയാത്ത സര്‍ക്കാരിനെ പിരിച്ചു വിടണം. ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മൊഴി നല്‍കാന്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സര്‍ക്കാരിനെതിരെ ജോര്‍ജ് രംഗത്ത് വന്നത്.

തിരുവനന്തപുരത്തു ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണു ജാഥ മാറ്റിവയ്ക്കാന്‍ തീരുമാനമായത്. കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആവശ്യം പരിഗണിച്ചാണു യുഡിഎഫിന്റെ തീരുമാനം. എന്നാല്‍ ജാഥ എന്നു നടത്തും എന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. വിദേശത്തുള്ള കെ.എം. മാണിയുമായി ആലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ മറ്റു രണ്ടു മേഖലാജാഥകളും നിശ്ചയിച്ച സമയത്തു നടത്തും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :