പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (12:35 IST)
കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തിയ സംവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്.
കഴിഞ്ഞ ഇടുക്കിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വെച്ചാണ് ജോയ്‌സ് രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെ പറ്റി അശ്ലീല പരാമർശം നടത്തിയത്.

രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമർശം. പരാമർശം വിവാദമായതോടെ ജോയ്‌സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. പരാമർശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്നും കേരളത്തിൽ നിന്നും അത്തരത്തിൽ പരാമർശം വരാൻ പാടില്ലായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

അതേസമയം ജോയ്സ് ജോർജ്ജിന്റെ വീട്ടിലേയ്ക്ക് ഇന്ന് ഉച്ചയ്ക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. സ്ത്രീവിരുദ്ധ പരാമർശത്തിൽ ജോയ്‌സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :