ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതല്‍

ശ്രീനു എസ്| Last Modified ചൊവ്വ, 30 മാര്‍ച്ച് 2021 (11:20 IST)
ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതല്‍ ആരംഭിച്ചു. ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണമാണ് ഇന്നുമുതല്‍ തുടങ്ങുന്നത്. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈഡ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. കിറ്റ് എല്ലാവിഭാഗക്കാര്‍ക്കും ലഭിക്കും. ഏപ്രില്‍ 1,2 തിയതികളില്‍ കടകള്‍ തുറക്കാനാകാത്തിനെതുടര്‍ന്നാണ് നേരത്തേ വിതരണം ചെയ്തുതുടങ്ങുന്നത്.

സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു. തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പുള്ളതാണെന്ന് കോടതി കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :