1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM corrects joyce george statement against rahul gandhi

രാഹുൽ‌ഗാന്ധിക്കെതിരെയുള്ള മോശം പരാമർശം: ജോയ്‌സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി

രാഹുൽ ഗാന്ധി
രാഹുൽഗാന്ധിക്കെതിരെ മോശം പരാമർശം നടത്തിയ മുൻ എംപി ജോയ്‌സ് ജോർജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായി രാഹുൽഗാന്ധിയെ തങ്ങൾ ആക്രമിക്കാറില്ലെന്നും രാഷ്ട്രീയ വിമർശനം മാത്രമെ എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിൽ ജോയ്‌സ് ജോർജ്  പരാമർശിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമായത്. ജോയ്‌സിനെ പിന്തുണച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന മന്ത്രി എം എം മണിയും രംഗത്തെത്തിയിരുന്നു. ജോയ്‌സ് സ്ത്രീ വിരുദ്ധപരാമർശം നടത്തിയിട്ടില്ലെന്നും കോൺഗ്രസ് അനാവശ്യവിവാദമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എംഎം മണി പറഞ്ഞു.
അടുത്ത ലേഖനം
പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്