ബാര്‍ കോഴക്കേസ്‌ അട്ടിമറിക്കാനാണ് വിജിലന്‍സ്‌ എഡിജിപിയെ സ്‌ഥലം മാറ്റിയത്‌: വിഎസ്‌

വിജിലന്‍സ്‌ എഡിജിപി ജേക്കബ്‌ തോമസ് , വിഎസ്‌ അച്യുതാനന്ദന്‍ , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified ശനി, 30 മെയ് 2015 (19:17 IST)
വിജിലന്‍സ്‌ എഡിജിപി ജേക്കബ്‌ തോമസിനെ സ്‌ഥലം മാറ്റിയത്‌ ബാര്‍ കോഴക്കേസ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍. ജേക്കബ്‌ തോമസിന്റെ സ്‌ഥലംമാറ്റം റദ്ദാക്കണമെന്നും വിഎസ്‌
ആവശ്യപ്പെട്ടു.

അതേസമയം എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രംഗത്തെത്തി. രണ്ടു പേർ വിരമിച്ചപ്പോൾ മറ്റു രണ്ടു പേർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്‌തത് അല്ലാതെ പൊലീസ് ഉദ്യോഗസ്ഥരെ ആരെയും മാറ്റിയിട്ടില്ല. ജേക്കബ് തോമസിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :