കോട്ടയം|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (11:40 IST)
ബാര്‍ കോഴക്കേസില്‍പ്പെട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്ക് കരിങ്കൊടി. കോട്ടയം കൂരോപ്പടയില്‍ പൊതുപരിപാടിക്കെത്തിയ അദ്ദേഹത്തെ
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബാര്‍ കോഴക്കേസില്‍ കുടുങ്ങിയ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.