മൂന്ന് പേരെ കൊന്ന കേസിൽ ഗുജറാത്തിൽ 18 സിംഹങ്ങളെ കസ്റ്റഡിയിൽ എടുത്തു; കുറ്റക്കാരനു ജീവപര്യന്തം തടവ്

കസ്റ്റഡിൽ എടുത്ത സിംഹങ്ങളുടെ കാല്പാടുകൾ പൊലീസ് പരിശോധിക്കുകയാണ്

 സിംഹങ്ങളെ കസ്‌റ്റ്ഡിയിലെടുത്തു, സിംഹം , പൊലീസ് , നരഭോജി
അഹ്മദാബാദ്| joys| Last Updated: ബുധന്‍, 15 ജൂണ്‍ 2016 (15:43 IST)
മൂന്നു പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട്
ഗുജറാത്തിൽ പൊലീസ് 18 ആൺ സിംഹങ്ങളെ കസ്റ്റഡിയിൽ എടുത്തു. മനുഷ്യവാസ മേഖലയ്ക്ക് സമീപം അലഞ്ഞുതിരിയുന്ന 18 ആൺ സിംഹങ്ങളെയാണു കസ്റ്റഡിയിൽ എടുത്തത്. ഇവയിൽ ഏതാണു നരഭോജിയെന്നു അറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

'സംശയം തോന്നി' കസ്റ്റഡിൽ എടുത്ത സിംഹങ്ങളുടെ കാല്പാടുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കുറ്റവാളിയായ സിംഹത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായി സിംഹങ്ങളുടെ വിസർജ്യവും പരിശോധിക്കുന്നുണ്ട്.

സിംഹത്തിന്റെ ആക്രമണത്തിലാണ് മൂന്നുപേർ കൊല്ലപ്പെട്ടത് എന്നാണു റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിൽ എടുത്ത 18 സിംഹങ്ങളെയും തെളിവെടുപ്പിന് വിധേയമാക്കുന്നത്. മനുഷ്യർക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് നരഭോജി സിംഹത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നത്.

വംശനാശ ഭീഷണി നേരിടുന്ന 18 ഏഷ്യാറ്റിക് സിംഹങ്ങളെയാണു കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഏഷ്യാറ്റിക്ക് സിംഹങ്ങളിൽ ഇനി വെറും 400 എണ്ണം മാത്രമാണ് ഭൂമിയില്‍ അവശേഷിക്കുന്നത്.

ആരാണു കൊല്പാതകങ്ങൾക്കു പിന്നില്ലെന്നു പിടികിട്ടിയാൽ അവര്‍ക്ക് 'ജീവപര്യന്തം'
ശിക്ഷ ലഭിച്ചേക്കും. കൊലപാതകിയെന്ന് കണ്ടെത്തുന്ന സിംഹത്തെ മരണം വരെ മൃഗശാലയിൽ അടയ്‌ക്കാനാണ് അധികൃതരുടെ തീരുമാനം.

അതേസമയം, ഒരു സിംഹത്തെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സംശയിക്കുന്നുണ്ടെന്നും എന്നാല്‍ 9 മൃഗങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ജെ എ ഖാന്‍ അറിയിച്ചു. നരഭോജി സിംഹങ്ങൾ മനുഷ്യരെ കാണുമ്പോൾ സ്വാഭാവികമായും അക്രമകാരികളാകുന്നതാണു ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :