ജിഷ വധക്കേസ്: വിരൽ കഴിഞ്ഞു, ഇനി അന്വേഷണം പല്ലിലേക്ക്; മുൻനിരയിലെ പല്ലുകൾക്ക് വിടവുള്ളയാളാണ് കൊലയാളിയെന്ന് പൊലീസ്

ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പല്ലിലേക്ക് വഴിമാറുന്നു. കൊലയാളിയുടെ മുൻനിരയിലെ പല്ലുകൾക്ക് വിടവുണ്ടെന്ന് പൊലീസ് അറിയിച്ചു. ജിഷയുടെ മുതുകിൽ ഏറ്റ കടിയുടെ അടയാളത്തിന്റെ അടിസ്ഥാനത്തിലാണിത്. അത

പെരുമ്പാവൂർ| aparna shaji| Last Updated: വ്യാഴം, 12 മെയ് 2016 (12:30 IST)
ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പല്ലിലേക്ക് വഴിമാറുന്നു. കൊലയാളിയുടെ മുൻനിരയിലെ പല്ലുകൾക്ക് വിടവുണ്ടെന്ന് പൊലീസ് അറിയിച്ചു. ജിഷയുടെ മുതുകിൽ ഏറ്റ കടിയുടെ അടയാളത്തിന്റെ അടിസ്ഥാനത്തിലാണിത്. അതോടൊപ്പം പല്ലുകൾക്ക് വിടവുള്ള ഇതര സംസ്ഥാന തൊഴിലാളികൾ സമീപത്ത് ജോലി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.

ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വിടവുള്ള പല്ലുകളുടെ കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജിഷയുടെ അയൽവാസികളുടെ പല്ലുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. മുന്‍നിരയിലെ നാലുപല്ലും താഴത്തെ നാലു പല്ലും ജിഷയുടെ മുതുകില്‍ പതിഞ്ഞതാണു കണ്ടെത്തിയിരിക്കുന്നത്. മുന്‍നിരയിലെ മധ്യഭാഗത്തുള്ള രണ്ടു പല്ലുകള്‍ തമ്മില്‍ സാധാരണയില്‍ കവിഞ്ഞ അകലമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരുടെ പല്ലുകൾ പരിശോധിക്കാൻ തീരുമാനമായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരുടെ വിരലടയാളം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഇതിനിടെ, ആധാര്‍ പരിശോധനയ്ക്ക് അനുമതി ലഭിക്കാതായതോടെ പൊലീസിന്റെ മുന്നോട്ടുള്ള നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :