ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി കനാലിൽ ഇറങ്ങി വസ്ത്രം കഴുകി, കൊലയാളിയെ നേരിൽ കണ്ടുവെന്ന് അയൽവാസികൾ

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ പൊലീസിന് പുതിയ വിവരങ്ങൾ ലഭിച്ചു. ജിഷയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി അടുത്തുള്ള കനാലിൽ ഇറങ്ങി വസ്ത്രം കഴുകിയെന്ന വിവരമാണ് പൊലീസിനു ലഭിച്ചത്. അ

പെരുമ്പാവൂർ| aparna shaji| Last Updated: ബുധന്‍, 11 മെയ് 2016 (16:12 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ പൊലീസിന് പുതിയ വിവരങ്ങൾ ലഭിച്ചു. ജിഷയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി അടുത്തുള്ള കനാലിൽ ഇറങ്ങി വസ്ത്രം കഴുകിയെന്ന വിവരമാണ് പൊലീസിനു ലഭിച്ചത്. അതോടൊപ്പം കൊലയാളിയെന്ന് സംശയിക്കുന്ന യുവാവിനെ കണ്ടതായി മൂന്ന് പേർ കൂടി മൊഴി നൽകി.

കൊലപാതകിയെന്ന് കരുതുന്ന യുവാവിനെ നേരിൽ കണ്ടുവെന്ന് നേരത്തെ ഒരാൾ മൊഴി നൽകിയിരുന്നു. നാലുപേരുടേയും വിവരണം സമാനമാണ്. അതേസമയം നനഞ്ഞ വസ്ത്രം ധരിച്ച ഒരാളെ പ്രദേശത്തെ മറ്റാരും ശ്രദ്ധിച്ചിരുന്നില്ല. ജിഷയുടെ വീട്ടിലേതു പോലെ അയൽവീട്ടുകളിലും സ്വാതന്ത്യത്തോടെ കയറിചെല്ലാൻ കഴിയുന്ന ഒരാളിലേക്കാണ് അന്വേഷണം.

അതോടൊപ്പം, ജിഷയുടെ അയൽവാസികളായ 215 പുരുഷൻമാരുടെ വിരലടയാളങ്ങൾ ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥർ ശേഖരിച്ചു. കൊലപാതകം സംബന്ധിച്ച് അയൽവാസികൾക്ക് അറിയാവുന്ന മുഴുവൻ വിവരങ്ങളും സംശയങ്ങളും പൊലീസിനു കൈമാറും. ഇന്നലെ സ്ഥലത്തുണ്ടായിട്ടും വിരലടയാളം കൈമാറാത്തവർ ഉണ്ടോ എന്നും പരിശോധിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :